ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൌത്യവും

പ്രാദേശിക സര്‍ക്കാറുകള്‍ ജനപക്ഷത്തു നിന്നുകൊണ്ട് നിയമബന്ധ അധികാരവും ഉത്തരവാദിത്വവും നിറവേറ്റുന്നതിലേക്ക് മെച്ചപ്പെട്ട രീതിയിലുള്ള സേവനം നടപ്പാക്കേണ്ടതുണ്ട്. പഞ്ചായത്ത് പൊതുജനങ്ങള്‍ക്കായി നല്‍കുന്ന സേവനത്തിന്റെ ഗുണമേന്മ, വേഗത എന്നിവ പഞ്ചായത്ത് ഉറപ്പ് വരുത്തുന്നു. വകുപ്പ് തലത്തില്‍ പ്രാരംഭ പ്രവര്‍ത്തന പരിശീലനം നടത്തിയും അതേ തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും ഭരണസമിതിയില്‍ നിന്നും  ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളും പരിഗണിക്കുകയും  തുടര്‍ന്ന് പിന്നീട് ഫ്രണ്ട് ഓഫീസിലും പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും പ്രദേശത്തും നടത്തിയ സര്‍വ്വേയിലൂടെ സമാഹരിച്ച പൊതു ജനങ്ങളുടെ അഭിപ്രായമാണ് പഞ്ചായത്ത് നല്‍കിവരുന്ന സേവനങ്ങളുടെ അന്ത സത്ത.  സമഗ്രമല്ലെങ്കില്‍ കൂടി പൊതു ജനാഭിപ്രായ സ്വരൂപീകരണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും അതുവഴി ഗുണമേന്മ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്ന പ്രത്യാശയോടെ ജനക്ഷേമപരവും ദ്യുതഗതിയിലുള്ളതുമായ സേവനങ്ങള്‍ പ്രദാനം ചെയ്യുക എന്നതാണ് പഞ്ചായത്തിന്‍റെ വീക്ഷണം.