ഹരിത കര്‍മ്മ സേന
കേരള സർക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മുൻകൈയിൽ മാലിന്യമുക്ത നവ കേരളത്തിനായി പ്രവർത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നവരാണ് ഹരിത കർമ്മ സേന അംഗങ്ങൾ. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും നാടിന് വൃത്തിയിലേക്ക് നയിക്കുന്ന ഇവർ നമ്മുടെ നാടിന്റെ നിറക്കാഴ്ചയായി മാറുകയാണ്. നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളിൽ ആയി 38 ഹരിത കർമസേന അംഗങ്ങൾ പ്രവർത്തിക്കുന്നു. എല്ലാമാസവും ശുചിത്വമിഷൻ കലണ്ടർ പ്രകാരം വീടുകളിൽ നിന്ന് 50 രൂപയും കടകൾ സ്ഥാപനങ്ങളിൽ നിന്നും 100 രൂപ യൂസർ ഫീ നിരക്കിൽ ഹരിത കർമ്മ സേന പ്രവർത്തനം നടത്തിവരുന്നു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള 38 വനിതകൾ മാസം പതിനായിരം രൂപയിൽ കുറയാതെ വരുമാനം ലഭിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ മുഖമുദ്രയായി നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗം തന്നെ ഹരിത കർമ്മ സേന ഇലക്ട്രിക് വാഹനം ഓടിക്കുന്നു. അജൈവമാലിന്യ സംസ്കരണത്തോടൊപ്പം ജൈവമാലിന്യ സംസ്കരണം കൂടി ഏറ്റെടുക്കാൻ ഇരിക്കുകയാണ് നന്നംമുക്ക് പഞ്ചായത്ത് ഹരിത കർമ്മ സേന