ഒറ്റ നോട്ടത്തില്‍
ഞങ്ങളെകുറിച്ച്
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, പെരുമ്പടപ്പ് ബ്ളോക്കിലാണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നന്നംമുക്ക് വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്തിനു 19.36 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളും ആകെ ജനസംഖ്യ 28989 മാണ് (പുരുഷന് 13040. സ്തീ. 15949) ജനസാന്ദ്രത 1497 ഉള്ള പഞ്ചായത്തില്‍ സാക്ഷരത 86.53 ആണ്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആലംകോട്, എടപ്പാള്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആലംകോട്, കാട്ടകാമ്പാല്‍ (തൃശ്ശൂര്‍) പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരുമ്പടപ്പ്, കാട്ടകാമ്പാല്‍ (തൃശ്ശൂര്‍) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പെരുമ്പടപ്പ്, വെളിയംകോട്, എടപ്പാള്‍ പഞ്ചായത്തുകളുമാണ്. ഇവിടുത്തെ കായലോരങ്ങളിലെ പൂക്കൈതക്കാടുകളിലെ സുഗന്ധം പേറിവരുന്ന ഇളംകാറ്റ് നാടൊട്ടുക്കും നറുമണം പരത്തിയിരുന്നതിനാല്‍, “സുഗന്ധമൂല” എന്നര്‍ത്ഥത്തില്‍ “നന്നംമുക്ക് എന്ന പേര് കൈവന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്. കോലത്തിരിയുടെ ഭരണത്തിന്‍കീഴിലുണ്ടായിരുന്ന ഊരുകളിലൊന്നിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം. സാമൂതിരിയുടെ പ്രതിപുരുഷന്മാരായ പൊഴിയൂര്‍ നന്നാട്ടുനായന്മാരായിരുന്നു ഈ പ്രദേശം ഭരിച്ചിരുന്നത്. നന്നാട്ടുനായന്മാര് ഭരിച്ചിരുന്ന പ്രദേശമായിരുന്നതുകൊണ്ടാവാം നന്നംമുക്ക് എന്ന പേരു ലഭിച്ചതെന്നു കരുതുന്നവരുമുണ്ട്. അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന ആദിശങ്കരന്റെ പാദസ്പര്ശമേറ്റതെന്നു കരുതപ്പെടുന്ന നാടാണിത്. ഈ പഞ്ചായത്തിലെ ആറു ക്ഷേത്രങ്ങള്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. 1955-56-ലാണ് നന്നംമുക്ക് പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നത്. ആദ്യത്തെ പ്രസിഡന്റ് പി.വി.മാനു എന്ന കോതയാണ്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ ഉള്‍പ്പെടാത്ത പ്രദേശമായിരുന്നു നന്നംമുക്ക്. എന്നാല്‍ പഞ്ചായത്തിന്റെ പരിധിയില്‍ ഇന്നുള്ള പല പ്രദേശങ്ങളും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലായിരുന്നു. നന്നംമുക്ക് അംശത്തിന്റെ അതിര്‍ത്തിയില്‍ വരുന്ന പ്രദേശങ്ങള്‍ മാത്രമായിരുന്നു ആദ്യപഞ്ചായത്തിലുമുണ്ടായിരുന്നത്. പള്ളിക്കര അംശമാകട്ടെ, ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭാഗമായിരുന്നുതാനും. 1962 ജനുവരി ഒന്നിനു കേരള സംസ്ഥാനാടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ ഏകീകരിച്ചപ്പോള്‍ നന്നംമുക്ക്, പള്ളിക്കര അംശങ്ങള്‍ ചേര്‍ന്ന്, ഇന്നുള്ള നന്നംമുക്ക് പഞ്ചായത്ത് രൂപീകരക്കപ്പെട്ടു. അറബിക്കടലില്‍ നിന്നും ഉദ്ദേശം എട്ടു കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മൂന്നു ഭാഗവും കായല്നിലങ്ങളാല് ചുറ്റപ്പെട്ടതാണ്.
വാർഡുകൾ | 19 |
റവന്യൂ വില്ലേജുകൾ | 1 |
അക്ഷാംശം രേഖാംശ വിവരങ്ങൾ | ഭൂമധ്യരേഖയിൽ പെടുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത് അക്ഷാംശം - 8.5878101° വടക്കിനും രേഖാംശo - 76.9770813° കിഴക്കിനും ഇടക്ക് സ്ഥിതി ചെയ്യുന്നു . |
വിഭാഗം | സ്ത്രീ | പുരുഷൻ | ട്രാൻസ്ജിൻഡർ | ആകെ |
ജനസംഖ്യ | 15949 | 13040 | - | 28989 |
സാക്ഷരതാ (%) | 82.25 | 90.82 | - | 86.53% |
കുട്ടികൾ 0-6 | 1406 | 1601 | - | 3007 |
10-14 | 1310 | 1171 |
| 2481 |
14-19 | 1072 | 1244 |
| 2316 |
എസ് . സി | 1462 | 1372 | - | 2834 |
എസ് . ടി | 0 | 0 | 0 | 0 |